ഇന്ത്യയിലെ ആദ്യ ത്രിഡി പ്രിന്‍റഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

August 18, 2023
40
Views

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്‍റഡ് പോസ്റ്റ് ഓഫീസ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.

ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്‍റഡ് പോസ്റ്റ് ഓഫീസ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.

ബംഗളൂരുവിലെ കേംബ്രിജ് ലേഔട്ടില്‍ 1021 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. 3ഡി പ്രിന്‍റിംഗ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രത്യേക യന്ത്രങ്ങളില്‍ കോണ്‍ക്രീറ്റ് ഇട്ടാണ് കെട്ടിടം നിര്‍മിച്ചത്. മദ്രാസ് ഐഐടിയുടെ സഹായത്തോടെ ലാര്‍സൻ ആൻഡ് ടൂബ്രോ കമ്ബനി വെറും 45 ദിവസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.

ബലം ഉറപ്പാക്കുന്നതും പെട്ടന്ന് ഉറയ്ക്കുന്നതുമായ സിമന്‍റ് മിശ്രിതം തയാറാക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനത്തിലെ വിവിധ ഘട്ടങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോ മന്ത്രി അശ്വിനി വൈഷ്ണവ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *