നടൻ പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

November 24, 2023
16
Views

നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇഡി നോട്ടീസ്.

ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇഡി നോട്ടീസ്. 100 കോടി രൂപയുടെ വ്യാജ സ്വര്‍ണ നിക്ഷേപ പദ്ധതി കേസുമായി ബന്ധപ്പെട്ട് പ്രകാശ് രാജിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലേഴ്‌സുമായി ബന്ധപ്പെട്ട വസ്തുവകകളില്‍ ഇഡി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് സമൻസ് അയച്ചത്.

റെയ്ഡില്‍ വിവിധ കുറ്റകരമായ രേഖകളും 23.70 ലക്ഷം രൂപയുടെ കണക്കില്‍ പെടാത്ത പണവും 11.60 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുത്തിരുന്നു. പ്രണവ് ജ്വല്ലേഴ്‌സ് ആവിഷ്‌കരിച്ച വ്യാജ സ്വര്‍ണ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് പ്രകാശ് രാജിന്റെ സമൻസ് എന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. 58 കാരനായ നടൻ ഈ കമ്ബനിയുടെ ബ്രാൻഡ് അംബാസഡറാണ്, അടുത്തയാഴ്ച ചെന്നൈയിലെ ഫെഡറല്‍ ഏജൻസിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രകാശ് രാജിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

പരിഹാസങ്ങളേറ്റാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്: തുറന്ന് പറഞ്ഞ് നടി അനന്യ പാണ്ഡെ

നിക്ഷേപകരില്‍ നിന്ന് പോണ്‍സി പദ്ധതി വഴി 100കോടി രൂപ കബളിപ്പിച്ചെന്നാരോപിച്ച്‌ പ്രണവ് ജ്വല്ലറിയുടെ വിവിധ ശാഖകളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയുടെ മറവില്‍ പ്രണവ് ജ്വല്ലേഴ്സ് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ജ്വല്ലറി ഉടമ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയിട്ടില്ല. പ്രണവ് ജ്വല്ലേഴ്സിന്റെ കടകള്‍ ഒക്ടോബറില്‍ അടച്ചുപൂട്ടുകയും ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *