കടലില്‍നിന്ന് പിടിക്കാൻ നിരോധനമുള്ള 719 കിലോ ചെമ്മീൻ കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു
മനാമ: കടലില്‍നിന്ന് പിടിക്കാൻ നിരോധനമുള്ള 719 കിലോ ചെമ്മീൻ കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു. കോസ്റ്റ് ഗാര്‍ഡ് മറൈൻ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ചെമ്മീൻ കണ്ടെടുത്തത്.
ജൂലൈ മുതല്‍ ജനുവരി വരെ എല്ലാ വര്‍ഷവും ചെമ്മീൻ പിടിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇക്കാലയളവില്‍ ബഹ്റൈൻ സമുദ്രാതിര്‍ത്തിയില്‍നിന്ന് ചെമ്മീൻ പിടിക്കുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. ചെമ്മീൻ പിടിച്ച സംഘത്തെ നിയമ നടപടികള്‍ക്കായി റിമാൻഡ് ചെയ്തു.