സംസ്ഥാനത്തെ 16 നിയമസഭാ സാമാജികരെ എം.എല്‍.എ ഹോസ്റ്റലില്‍ നിന്നും മാറ്റി സ്വകാര്യവ്യക്തിയുടെ ഫ്‌ളാറ്റില്‍ താമസിപ്പിക്കാന്‍ തീരുമാനം. പമ്പ ബ്ലോക്ക് നവീകരിക്കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എമാരെ മാറ്റുന്നത്. ഇതിലൂടെ വര്‍ഷത്തില്‍ 48 ലക്ഷം രൂപ സര്‍ക്കാരിന് അധിക ചെലവുണ്ടാകും. സര്‍ക്കാരിന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ നടപടി സി.പി.എം ബന്ധുവായ ഫ്‌ളാറ്റുടമക്ക് വേണ്ടിയാണെന്ന് എം. എല്‍.എമാര്‍ പറയുന്നു. കിള്ളിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ളാറ്റ് അനുവദിച്ചതായി നിയമസഭാ സെക്രട്ടറി എം.എല്‍.എമാരെ അറിയിച്ചു.
നിയമസഭാ വളപ്പില്‍ തന്നെ നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് സി.പി.എമ്മിന്റെ താല്‍പര്യ പ്രകാരം കിള്ളിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്തത്. ഇത്രയും എം.എല്‍.എമാരെ പാര്‍പ്പിക്കുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ കൊലപാതകം നടന്നിരുന്നു. കൈമനം ആഴാംകല്ല് കൃഷ്ണനഗറില്‍ വൈശാഖ് (34) എന്നയാളുടെ മൃതദേഹം അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും കണ്ടെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രമാണിതെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രം കൂടിയാണ് കിള്ളിപ്പാലം. പരസ്യപ്രതികരണത്തിന് മുതിരുന്നില്ലെങ്കിലും സി.പി.എം എം.എല്‍.എമാര്‍ തന്നെ ഇതില്‍ അഴിമതി ആരോപിക്കുന്നു.
വന്‍ അഴിമതിക്ക് കളമൊരുക്കം; 16 എം.എല്‍.എമാരെ ഹോസ്റ്റലില്‍ നിന്ന് സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റുന്നു
March 4, 2022
Previous Article