രണ്ട് ദിവസത്തിനുള്ളില്‍ നാല് സംസ്ഥാനങ്ങളില്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി.
രണ്ട് ദിവസത്തിനുള്ളില്‍ നാല് സംസ്ഥാനങ്ങളില്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഢില്‍ നിന്ന് തുടങ്ങി ഉത്തര്‍പ്രദേശ്, തെലങ്കാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.
ജൂലൈ 7 മുതലാണ് സന്ദര്‍ശനം ആരംഭിക്കുക. സന്ദര്‍ശന വേളയില്‍ 50,000 കോടി രൂപയുടെ അമ്ബതോളം വികസന പദ്ധതികളുടെ ഉദ്ഘാടനവും, തറക്കല്ലിടല്‍ ചടങ്ങും അദ്ദേഹം നിര്‍വഹിക്കും.
ജൂലൈ 7ന് റായ്പൂരില്‍ എത്തുന്ന പ്രധാനമന്ത്രി റായ്പൂര്‍ വിശാഖപട്ടണം ആറുവരി പാതയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഗോരഖ്പൂരിലെ ഗീതാ പ്രസില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതാണ്. അതിനുശേഷം ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിന് തറക്കല്ലിടുകയും, മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും.
ജൂലൈ 8നാണ് തെലങ്കാന സന്ദര്‍ശിക്കുക. നാഗ്പൂര്‍ വിജയവാഡ ഇടനാഴിയുടെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും നിര്‍വഹിക്കും. തെലങ്കാനയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം രാജസ്ഥാനിലേക്കാണ് പ്രധാനമന്ത്രി യാത്ര തിരിക്കുക. രാജസ്ഥാനില്‍ എത്തിയ അദ്ദേഹം അമൃത്സര്‍ രാംനഗര്‍ എക്സ്പ്രസ് വേ നാടിന് സമര്‍പ്പിക്കും. കൂടാതെ, ബീക്കനീര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍ വികസനത്തിന് തറക്കല്ലിടുന്നതാണ്.