പാക്കിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി അൻവര്‍ ഉള്‍ഹഖ് കാഖാര് സ്ഥാനമേറ്റു.
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി അൻവര്‍ ഉള്‍ഹഖ് കാഖാര് സ്ഥാനമേറ്റു. നവംബറിനകം നടക്കുന്ന തെരഞ്ഞെടുപ്പു വരെയാണ് കാലാവധി.
ഇന്നലെ പ്രസിഡന്റ് ആരിഫ് അല്‍വിക്കു മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു മുന്നോടിയായി അദ്ദേഹം സെനറ്റ് അംഗത്വവും ബലൂചിസ്ഥാൻ അവാമി പാര്‍ട്ടി അംഗത്വവും രാജിവച്ചു.
ബലൂചിസ്ഥാനില്‍നിന്നുള്ള പഷ്തൂണ്‍ ഗോത്രത്തില്‍പ്പെട്ട കാഖാര് ഭരണകക്ഷിയായ പിഎംല്-എന്നുമായും പിപിപിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു.