മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രൈവറ്ര് സെക്രട്ടറിയായി കണ്ണൂര്‍ എ.ഡി.എം കെ.കെ.ദിവാകരനെയും മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി അച്ചൻകോവില്‍ അജിത് കുമാറിനെയും നിയമിച്ചു.
തിരുവനന്തപുരം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രൈവറ്ര് സെക്രട്ടറിയായി കണ്ണൂര്‍ എ.ഡി.എം കെ.കെ.ദിവാകരനെയും മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി അച്ചൻകോവില്‍ അജിത് കുമാറിനെയും നിയമിച്ചു.
കെ.ഗോപിനാഥനാണ് കടന്നപ്പള്ളിയുടെ അസി. പ്രൈവറ്ര് സെക്രട്ടറി. പി.വി.സന്തോഷ് ലാല്‍ (പേഴ്സണല്‍ അസിസ്റ്രന്റ്), കെ.ഇ.പ്രേംജിത്ത് (ഷോഫര്‍), കെ.ശശിധരൻ നായര്‍ (ഓഫീസ് അസിസ്റ്രന്റ്) എന്നിവരാണ് മറ്റ് സ്റ്രാഫുകള്. ഔദ്യോഗിക വസതിയായി നിള അനുവദിച്ചെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ എം.എല്‍.എ ഹോസ്റ്റലിലാണ് കടന്നപ്പള്ളി ഇപ്പോള്‍ താമസിക്കുന്നത്.
ആര്.ബാലകൃഷ്ണപിള്ളയുടെയും മുമ്ബ് മന്ത്രിയായിരുന്നപ്പോള്‍ ഗണേശ് കുമാറിന്റെയും പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് അച്ചൻകോവില്‍ അജിത്കുമാര്‍. മറ്റ് സ്റ്റാഫുകളുടെ കാര്യത്തില്‍ ഉത്തരവിറങ്ങിയിട്ടില്ല. ഔദ്യോഗിക വസതി വേണ്ടെന്ന നിലപാടിലായതിനാല്‍ ഗണേശ് അതിനുള്ള അപേക്ഷ നല്‍കിയിട്ടില്ല.