കര്‍ഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഒമ്ബത് പേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരിയിലേക്ക് പോകവേ ഉത്തര്‍പ്രദേശ് പൊലീസ് പ്രിയങ്ക ഗാന്ധിയെ കരുതല്‍ തടങ്കലിലാക്കിയ സംഭവത്തില്‍ അന്യായ അറസ്റ്റിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി നിരാഹാര സമരം തുടങ്ങി.
‘എന്നെപ്പോലെയുള്ളവരെയല്ല തടവിലിടേണ്ടത്, കര്‍ഷകരെ കാറിടിച്ച് കയറ്റി കൊന്നവനെയാണെന്ന്’ പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശ് പൊലീസ് കരുതല്‍ തടവിലാക്കി 28 മണിക്കൂര്‍ കഴിഞ്ഞ ശേഷം ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ വിമര്‍ശനം.
പ്രതിപക്ഷ നേതാക്കളെ എഫ്.ഐ.ആര്‍ പോലുമില്ലാതെ നിയമവിരുദ്ധമായി തടവിലിടുകയും കുറ്റവാളിയായ മന്ത്രിയുടെ മകന്‍ പുറത്തു വിലസി നടക്കുകയും ചെയ്യുകയാണ്. കേന്ദ്രമന്ത്രി അജയ് ശര്‍മ രാജിവെക്കാതിരിക്കുകയും മകനെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുമ്‌ബോള്‍ നരേന്ദ്ര മോദി ലഖ്‌നൗവില്‍ ആസാദി മഹോത്സവ് ആഘോഷിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു. കര്‍ഷകരാണ് നമുക്ക് സ്വാതന്ത്ര്യം നല്‍കിയതെന്നും അവര്‍ അനീതി നേരിടുമ്‌ബോള്‍ ആഘോഷം നടത്താന്‍ നിങ്ങള്‍ എന്ത് ധാര്‍മികതയാണുള്ളതെന്നും പ്രിയങ്ക ചോദിച്ചു.