ഒഴിവായത് വൻ ദുരന്തം; രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റി

December 24, 2021
357
Views

തിരുവനന്തപുരം : രാഷ്‌ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ
ഗുരുതര വീഴ്ച. മേയറുടെ വാഹനം മുന്നറിയിപ്പില്ലാതെ വാഹന വ്യൂഹത്തിലേക്ക് കയറ്റി. വിമാനത്താവളത്തിൽ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.

വിമാനത്താവളത്തിൽ നിന്നും വരുന്നതിനിടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിനും ജനറൽ ആശുപത്രിയ്‌ക്കും ഇടിയിൽവെച്ചായിരുന്നു മേയറുടെ വാഹനം മുന്നറിയിപ്പ് ഇല്ലാതെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കടന്നത്. വാഹന വ്യൂഹത്തിലെ എട്ടാമത്തെ വാഹനത്തിന് ഇടയിലേക്ക് ആയിരുന്നു മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ഉടനെ പുറകിൽ വന്നിരുന്ന പൈലറ്റ് വാഹനങ്ങൾ ബ്രേക്കിട്ടു. ഇതോടെ വൻ ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. സെന്റ് സേവ്യേഴ്‌സ് കോളേജിന് മുൻപിൽവെച്ച് മേയറുടെ വാഹനം രാഷ്‌ട്രപതിയുടെ വാഹനത്തിന് സമാന്തരമായായിരുന്നു സഞ്ചരിച്ചിരുന്നത്.

പ്രോട്ടോകോൾ പ്രകാരം രാഷ്‌ട്രപതിയുടെ വാഹനവ്യൂഹനത്തിനിടയിലേക്ക് മറ്റ് വാഹനങ്ങൾ കയറ്റാൻ പാടില്ല എന്നാണ്. ഇതാണ് വാഹനവ്യൂഹത്തിന് ഇടയിലേക്ക് വാഹനം കയറ്റി മേയർ ലംഘിച്ചിരിക്കുന്നത്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണ്. 14 വാഹനങ്ങളാണ് രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിൽ ഉള്ളത്. പോലീസും കേന്ദ്ര ഇന്റലിജൻനും അന്വഷണം തുടങ്ങി.

അതേസമയം പ്രട്ടോകോൾ അറിയില്ലെന്നാണ് മേയറുടെ വാദം. രാഷ്‌ട്രപതിയ്‌ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്താനുള്ള ശ്രമത്തിലായിരുന്നുവെന്നും മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *