സിവില്‍ പൊലീസ് ഓഫീസര്‍ നിയമനത്തിനുള്ള പി.എസ്.സിയുടെ പുതിയ ഷോര്‍ട്ട് ലിസ്റ്റുകളില്‍ കട്ട്‌ഓഫ് മാര്‍ക്ക് ഉയര്‍ത്തി പട്ടിക ചുരുക്കി.
സിവില്‍ പൊലീസ് ഓഫീസര്‍ നിയമനത്തിനുള്ള പി.എസ്.സിയുടെ പുതിയ ഷോര്‍ട്ട് ലിസ്റ്റുകളില്‍ കട്ട്‌ഓഫ് മാര്‍ക്ക് ഉയര്‍ത്തി പട്ടിക ചുരുക്കി.
കഴിഞ്ഞ മെയിൻ ലിസ്റ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ നാലായിരത്തിലേറെപ്പേര്‍ പുറത്തായി.
പത്തനംതിട്ട, എറണാകുളം, തൃശൂര്‍ കെ.എ.പി ബറ്റാലിയനുകളിലേക്കുള്ള ലിസ്റ്റിലാണ് ഇത്രയും കുറവ് വരുത്തിയത്. കായിക ക്ഷമത അടക്കമുള്ള ഘട്ടം കഴിയുന്നതോടെ ലിസ്റ്റ് വീണ്ടും ചുരുങ്ങും. പ്രസിദ്ധീകരിക്കാനിരിക്കുന്ന മറ്റു നാലു ബറ്റാലിയനുകളിലെ ലിസ്റ്റിലും ഇതുപോലെ കുറവ് വരുത്തും.
പത്തനംതിട്ട -കെ.എ.പി 3 ബറ്റാലിയൻ ഷോര്‍ട്ട്ലിസ്റ്റില്‍ 46 ആണ് കട്ട്‌ഓഫ് മാര്‍ക്ക് . മെയിൻലിസ്റ്റില്‍ 1309 പേര്‍ മാത്രം. കഴിഞ്ഞ മെയിൻ ലിസ്റ്റില്‍ 2483 പേര്‍ ഉള്‍പ്പെട്ടിരുന്നു. അന്ന് 36.67 ആയിരുന്നു കട്ട്‌ഒഫ് മാര്‍ക്ക്.
കെ.എ.പി 1 (എറണാകുളം ) ബറ്റാലിയനിലേക്കുള്ള മെയിൻ ലിസ്റ്റില്‍ 1003 പേര്‍ മാത്രം. കട്ട്‌ഒഫ് മാര്‍ക്ക് 44. കഴിഞ്ഞ ഷോര്‍ട്ട് ലിസ്റ്റില്‍ 2500 പേര്‍ ഉള്‍പ്പെട്ടിരുന്നു. 27.33 മാര്‍ക്ക് കട്ട്‌ഒഫ് നിശ്ചയിച്ച് പരമാവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു.
കെ.എ.പി 2 (തൃശൂര്‍ ) ബറ്റാലിയൻ 45.67 മാര്‍ക്കാണ് കട്ട്‌ഒഫ്. മെയിൻ ലിസ്റ്റില്‍ 1618 പേര്‍ മാത്രം. 1700 ഓളം ഉദ്യോഗാര്‍ത്ഥികളെ കുറച്ചു. കഴിഞ്ഞ ഷോര്‍ട്ട് ലിസ്റ്റില്‍ 3519 പേര്‍ ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട ആകെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിന്റെ പകുതിയായി ചുരുക്കാനാണ് പി.എസ്.സി യുടെ നീക്കം.