പി എസ് സി പരീക്ഷാ ഹോളില്‍ വാച് അനുവദിക്കാത്ത സാഹചര്യത്തില്‍ ക്ലോക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
പി എസ് സി പരീക്ഷാ ഹോളില്‍ വാച് അനുവദിക്കാത്ത സാഹചര്യത്തില്‍ ക്ലോക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് സെക്രടറിക്ക് നിർദേശം നല്കി.കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥാണ് നിർദേശം നല്‍കിയത്.
പി എസ് സി പരീക്ഷാ ഹോളില്‍ ക്ലോക് സ്ഥാപിക്കണമെന്ന പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് മുരിയാനാവി സ്വദേശിനി കെ ഭവിനയാണ് പരാതി നല്‍കിയത്. പി എസ് സി സെക്രടറിയില്‍ നിന്നും കമീഷൻ റിപോർട് വാങ്ങി. പരീക്ഷാ ഹോളില്‍ ക്ലോക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് പി എസ്. സി യില്‍ നിന്നും ഉപദേശം ആവശ്യപ്പെട്ടിട്ടുള്ളതായി റിപോർടില്‍ പറയുന്നു.
പരീക്ഷാ ഹോളില്‍ ക്ലോക് സ്ഥാപിക്കണമെന്നാണ് പി എസ് സി യുടെയും അഭിപ്രായം. ഇക്കാര്യം സർകാരിനെ അറിയിച്ചിട്ടുണ്ട്. സർകാരില് നിന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പി എസ് സി കമീഷനെ അറിയിച്ചു.