15 പേരെ ഒറ്റയടിക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത് കേരളത്തിലാദ്യം

January 31, 2024
30
Views

ഒരു കേസില്‍ 15 പേരെ ഒറ്റയടിക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത് കേരളത്തില്‍ ആദ്യം.

ഒരു കേസില്‍ 15 പേരെ ഒറ്റയടിക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത് കേരളത്തില്‍ ആദ്യം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നത് 36 പേർ.

ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസൻ വധക്കേസില്‍ 15 പ്രതികള്‍ക്ക് കൂടി വധശിക്ഷ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നത് 36 പേർ.

തിരുവനന്തപുരം പൂജപ്പുര, വിയ്യൂ‌ർ, കണ്ണൂർ, തൃശൂർ അതീവസുരക്ഷാ ജയില്‍ എന്നിവിടങ്ങളിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുള്ളത്. പൂജപ്പുരയില്‍ – 9, വിയ്യൂരില്‍ – 5, കണ്ണൂരില്‍ – 4, വിയ്യൂർ അതിസുരക്ഷാ ജയിലില്‍ – 3 പേർ വീതമുണ്ട്. വധശിക്ഷ കിട്ടിയതില്‍ മിക്കവരും മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഒരു കേസില്‍ 15 പേരെ ഒറ്റയടിക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത് കേരളത്തില്‍ ആദ്യമായാണ്.

ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പായിട്ടുള്ളത് കണ്ണൂർ സെൻട്രല്‍ ജയിലിലാണ്. കേരളപ്പിറവിക്കുശേഷം കണ്ണൂർ ജയിലില്‍ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. തൂക്കിലേറ്റുന്നതിന്‌ ജയില്‍വകുപ്പില്‍ ആരാച്ചർമാരില്ല. രാഷ്ട്രപതി ദയാഹർജി തള്ളിയാല്‍ തടവുകാരെ തൂക്കിലേറ്റാൻ കണ്ണൂരില്‍ രണ്ടും പൂജപ്പുരയില്‍ ഒന്നും കഴുമരങ്ങളുണ്ട്.
ചന്ദ്രനുശേഷം കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. പൂജപ്പുരയില്‍ 1979ല്‍ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവില്‍ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്.

ആലപ്പുഴയില്‍ വയോധികരെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗ്ലദേശ് പൗരൻ ലബ്‍ലു ഹുസൈനാണു മറ്റൊരാള്‍. 2022 മാർച്ചി‍ല്‍ വധശിക്ഷ വിധിക്കപ്പെട്ട ഇയാള്‍ പൂജപ്പുര സെൻട്രല്‍ ജയിലിലാണ്.
കോട്ടയത്തു 3 പേരെ കൊലപ്പെടുത്തിയ യുപി സ്വദേശി നരേന്ദ്രകുമാറും കൊച്ചിയില്‍ വനിതയെ കൊലപ്പെടുത്തിയ അസം സ്വദേശി പരിമള്‍ സാഹുവും കണ്ണൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്നു. പെരുമ്ബാവൂരില്‍ നിയമവിദ്യാർഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അസം സ്വദേശി അമീറുല്‍ ഇസ്‍ലാം വിയ്യൂർ സെൻട്രല്‍ ജയിലിലുണ്ട്.

നിർഭയ കേസില്‍ വധശിക്ഷ നടപ്പാക്കിയതോടെ ജയിലുകളിലെ കഴുമരങ്ങള്‍ ബലപ്പെടുത്തിയിരുന്നു. തുരുമ്ബ് നീക്കി പെയിന്റടിച്ച്‌, നിലത്ത് ഉറപ്പിച്ചിരിക്കുന്ന ബോള്‍ട്ടുകളുടെ ബലം പരിശോധിച്ച്‌, ലിവറുകളുടെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. അത്യപൂർവ കുറ്റങ്ങളിലല്ലാതെ വധശിക്ഷ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *