ടോക്യോ: ഒളിമ്ബിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ പി.വി സിന്ധു ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ സെമി ഫൈനലില്‍. പ്രീ ക്വാര്‍ട്ടറില്‍ നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയത്തേരോട്ടം.
സ്കോര്‍:21-13, 22-20. 56 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ എതിരാളിക്കെതിരെ മികച്ച ആധിപത്യം നേടാന്‍ സിന്ധുവിന് സാധിച്ചു.
ടൂര്‍ണമെന്റിലെ ആറാം സീഡാണ് സിന്ധു. യമാഗുച്ചി രണ്ടാം സെറ്റിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ തകര്‍പ്പന്‍ സെര്‍വുകളിലൂടെ സിന്ധു രണ്ടാം സീറ്റും കൈപ്പിടിയിലൊതുക്കുകയായിരുന്നു.
സെമി ഫൈനലിലും വിജയം സ്വന്തമാക്കിയാല്‍ സിന്ധു തുടര്‍ച്ചയായ രണ്ടാം ഒളിമ്ബിക്സിലും ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കും.