ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഗാന്ധി ജയന്തി വാരത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ക്വിസ്സ് മത്സരം നടത്തുന്നു.
ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഗാന്ധി ജയന്തി വാരത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ക്വിസ്സ് മത്സരം നടത്തുന്നു.
ജില്ലാതല മത്സരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 7ന് രാവിലെ 11ന് ഖാദി ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍ നടത്തും.
എറണാകുളം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും, അംഗീകൃത എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് സി സിലബസ് സ്കൂളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ഒരു സ്കൂളില്‍ ഹൈസ്കൂള്‍ തലത്തില്‍ നിന്നും, ഹയര്‍ സെക്കൻഡറി സ്കൂള്‍ തലത്തില്‍ നിന്നും 2 വിദ്യാര്‍ത്ഥികളടങ്ങുന്ന 2 ടീമിന് പങ്കെടുക്കാം. മത്സരത്തിലെ വിഷയം മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്യ സമരവും എന്നതാണ്. മത്സരം പൂര്‍ണ്ണമായും മലയാള ഭാഷയിലായിരിക്കും.
ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നടത്തുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ തല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്കും.
മത്സരത്തില്‍ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പ്രിൻസിപ്പലിന്റെ /ഹെഡ് മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം കലൂരിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ഒക്ടോബര്‍ 5ന് വൈകിട്ട് 5നകം പേര് രജിസ്റ്റര്‍ ചെയ്യണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് പ്രമുഖ ഗാന്ധിയൻമാരെയും, വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ” ഗാന്ധിയൻ ചിന്തകള്‍ പുതിയ തലമുറയിലേക്ക് ” എന്ന വിഷയത്തില്‍ നടത്തുന്ന ചര്‍ച്ചയും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9895081921, 9745724001