ലോകപ്രശസ്ത ചിത്രകാരൻ വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു. വിചിത്ര സ്വഭാവകാരനും എക്സെൻട്രിക്കുമായ വാൻഗോഖിനെ വികലമായി അനുകരിക്കുന്ന അതെ സ്വഭാവക്കാരനായ ഒരു തെരുവ് ചിത്രകാരനിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വാൻഗോഖിന്റെ പ്രശസ്തമായ ചിത്രം “ഉരുളക്കിഴങ്ങ് കഴിക്കുന്നവർ ” , അതേ സ്വഭാവത്തിൽ വരയ്ക്കാൻ അയാൾ ശ്രമിക്കുകയാണ്. അതിനായി ഒരു പെൺകുട്ടി അയാളെ സഹായിക്കുന്നു.
“Potato Eaters” ഒരു ചിത്രം മാത്രമല്ല, അക്കാലത്ത് ബൽജിയത്തിലെ ഖനിത്തൊഴിലാളികൾ അനുഭവിച്ച ദുരിതപൂർണ്ണമായ ജീവിതത്തിന്റെ ഒരു പകർപ്പാണ്. എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ, മാടൻ, ഒരു വാതിൽകോട്ട തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വാൻഗോ ഖിന്റെ തീൻമേശ ” . മാടനു ശേഷം കൊട്ടാക്കര രാധാകൃഷ്ണൻ വീണ്ടും നായകനാകുന്ന ചിത്രമാണിത്.
ബാനർ – ശ്രീജിത്ത് സിനിമാസ് , സംവിധാനം – ആർ ശ്രീനിവാസൻ , രചന – പായിപ്പാട് രാജു , എഡിറ്റിംഗ് – വിഷ്ണു കല്യാണി , ഛായാഗ്രഹണം – കിഷോർലാൽ , പ്രോജക്ട് കോ – ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ – ജി എസ് നെബു, സംഗീതം – രഞ്ജിനി സുധീരൻ , ക്രിയേറ്റീവ് സപ്പോർട്ട് -അഖിലൻ ചക്രവർത്തി , സൗണ്ട് എഫക്ട്സ് – വിപിൻ എം ശ്രീ , പ്രോജക്ട് ഡിസൈനർ – ലാൽ രാജൻ, വി എസ് സുധീരൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ . ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.