ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞു.
അഹമ്മദാബാദ് : ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞു. ഡാമുകള്‍ തുറന്നതോടെ വിവിധ ജില്ലകളില്‍ പ്രളയസമാന സാഹചര്യമാണ്.
വെള്ളമുയര്‍ന്നതോടെ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ എൻഡിആര്‍എഫ് സംഘം രക്ഷിച്ചു.
ശനിയാഴ്ച മുതല്‍ പെയ്ത കനത്ത മഴയാണ് അപ്രതീക്ഷിതമായി സംസ്ഥാനത്തെ പ്രളയസമാന സാഹചര്യത്തിലേക്ക് നയിച്ചത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. നര്‍മ്മദ അടക്കം ഡാമുകള്‍ കൂടി തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളടക്കം മുങ്ങി.