അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്തമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട്: അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്തമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി, മിന്നല്‍, കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥക്ക് സാധ്യതയുണ്ട്.
കാലവര്‍ഷം ഇത്തവണ കേരളത്തില്‍ ജൂണ്‍ നാലിന് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പതിവിലും നാല് ദിവസം വൈകിയായിരിക്കും മണ്‍സൂണ്‍ എത്തുക. സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സാധാരണ രീതിയില്‍ ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചത് ഒരുതവണ മാത്രമാണ്. 2018-ലും 2022-ലും കാലവര്‍ഷം നേരത്തെ എത്തിയിരുന്നു. 2019-ലും 2021-ലും വൈകിയായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചത്.