തെക്കുകിഴക്കൻ അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ന്യുനമര്‍ദത്തിന്‍റെയും അതുമായി ബന്ധപ്പെട്ട വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യുനമര്‍ദ പാത്തി
തെക്കുകിഴക്കൻ അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ന്യുനമര്‍ദത്തിന്‍റെയും അതുമായി ബന്ധപ്പെട്ട വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യുനമര്‍ദ പാത്തിയുടെയും സ്വാധീനത്തില്‍ അടുത്ത നാലുദിവസം കേരളത്തില്‍ മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നാളെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയാണ് ഉളളത്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു..
വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.