സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് അഞ്ച് മരണം

May 29, 2024
60
Views

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളില് ഇന്ന് അഞ്ച് മരണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയാണ് അഞ്ച് പേർ മരിച്ചത്.

കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കാസര്ഗോഡ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. വൈകീട്ട് 5 മണിയോടെ ശക്തമായ കാറ്റില്‍ വൈക്കത്ത് വേമ്ബനാട്ടു കായലില്‍ വള്ളം മറിഞ്ഞാണ് മത്സ്യതൊഴിലാളി മരിച്ചത്. ചെമ്ബ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് ഒഴുക്കില്പ്പെട്ട് അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനുനിവാസില്‍ അശോകന് (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ കാണാതെ ആകുകയായിരുന്നു. കിള്ളിയാറിലൂടെ ഒഴുകിവന്ന് വഴയില പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ കായംകുളത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണാണ് യുവാവ് മരിച്ചത്. കൊയ്പ്പള്ളിക്കാരാഴ്മ ചിറയില്‍ കുളങ്ങര ധര്മ്മപാലന്റെ മകന് അരവിന്ദ് (32) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്ക്കുമ്ബോള് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

എറണാകുളം പെരുമ്ബാവൂര് വേങ്ങൂരില് തോട്ടില് കുളിക്കാനിറങ്ങിയ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എല്‍ദോസ് (15) മുങ്ങിമരിച്ചു. വീടിനടുത്തുള്ള തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

കാസര്ഗോഡ് കാഞ്ഞങ്ങാട് വിദ്യാർത്ഥി പുഴയില്‍ മുങ്ങിമരിച്ചു. അരയില്‍ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ (14) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ അരയില്‍ കാർത്തിക പുഴയിലാണ് അപകടം. മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി.

നീന്തല്‍ അറിയാതിരുന്ന കുട്ടി ചുഴിയില്‍ മുങ്ങിത്താഴ്ന്നു. ഒരു മണിക്കൂറിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *