ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഞായറാഴ്ച പെയ്തത് റെക്കോര്‍ഡ് മഴ. ഞായറാഴ്ച അർധരാത്രി വരെ 111 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവില്‍ ലഭിച്ചത്.
ഒറ്റദിവസം കൊണ്ട് പെയ്തത് ഒരുമാസത്തെ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥ വിഭാ (ഐഎംഡി) അറിയിച്ചു. കര്‍ണാടകയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തുടക്കം കുറിച്ചാണ് ബെംഗളൂരു നഗരത്തില്‍ ശക്തമായ മഴ പെയ്തത്.
1891 ജൂണ്‍ 16ന് രേഖപ്പെടുത്തിയ 101.6 മില്ലിമീറ്റര്‍ മഴ എന്ന റെക്കോര്‍ഡ് ആണ് 133 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തിരുത്തിയത്. ജൂണ്‍ മാസത്തില്‍ ബെംഗളൂരുവില്‍ ലഭിക്കേണ്ട ശരാശരി മഴ 110.3 മില്ലിമീറ്ററാണ്. എന്നാല്‍ ഇതിനോടകം തന്നെ 120 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നു.
നഗരത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ഹംപി നഗറിലാണ്, 110.50 മില്ലിമീറ്റർ മഴ, മാരുതി മന്ദിര വാർഡ് (89.50 മില്ലിമീറ്റർ), വിദ്യാപീഠം (88.50 മില്ലിമീറ്റർ), കോട്ടണ്‍പേട്ട് (87.50 മില്ലിമീറ്റർ) എന്നിവയാണ് കൂടുതല്‍ മഴ ലഭിച്ച മറ്റ് സ്ഥലങ്ങള്‍. ജൂണ്‍ മൂന്ന് മുതല്‍ അഞ്ചുവരെ നഗരത്തില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നഗരത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അപകടമേഖലകളില്‍ താമസിക്കുന്നവർ മാറി താമസിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.