സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും

November 9, 2021
183
Views

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാദ്ധ്യതയുണ്ട്. ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ഇന്ന് മാറുമെന്നും ശക്തിപ്രാപിച്ച്‌ വ്യാഴാഴ്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മഴയ്‌ക്ക് ശമനമുണ്ടാകുമെന്നും നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മഴക്കെടുതി രൂക്ഷമാകുകയാണ്. ഇന്നും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിശക്തമായ മഴയില്‍ ഇതിനോടകം നാല് മരണം ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *