കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ പഞ്ച്മഹലില്‍ കുടിലിന് മുകളില്‍ മതില് ഇടിഞ്ഞു വീണു നാല് കുട്ടികള്‍ മരിച്ചു.
ഗാന്ധിനഗര്‍: കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ പഞ്ച്മഹലില്‍ കുടിലിന് മുകളില്‍ മതില് ഇടിഞ്ഞു വീണു നാല് കുട്ടികള്‍ മരിച്ചു.
ഹലോലില് ജിഐഡിസി മേഖലയിലെ ഫാക്ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്.
അപകടത്തില്‍ നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിരിറാം ദാമോര്‍ (5), അഭിഷേക് ഭൂരിയ (4), ഗുൻഗുൻ ഭൂരിയ (2), മുസ്കൻ ഭൂരിയ (5) എന്നിവരാണ് മരിച്ചത്.
ഗുജറാത്ത് മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ ജോലി ചെയ്തിരുന്ന കുടുംബം ഫക്ടറിയുടെ സമീപം കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. ശക്തമായ മഴയില്‍ മതില് ഇടിഞ്ഞു വീണ് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഗുജറാത്തില്‍ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. അടുത്ത രണ്ട് ദിവസവും ഗുജറാത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.