ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻസിഎം) രാജ്യവ്യാപകമായി ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ദുബായ്: ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻസിഎം) രാജ്യവ്യാപകമായി ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
അസ്ഥിര കാലാവസ്ഥ സംബന്ധിച്ച് ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. റാസല്‍ഖൈമ, ഫുജൈറ മുതല്‍ അബുദാബി വരെ മിക്ക എമിറേറ്റുകളുടെയും കിഴക്കൻ മേഖലയില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. ഈ മേഖലയിലെല്ലാം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫുജൈറ, അല്‍ഐനിലെ നഹാല്‍ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. വരും ദിവസങ്ങളില്‍ ദുബായ്, അല്‍ഐൻ, ഷാര്‍ജ, ഫുജൈറ എന്നീ നഗരങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അപകട സാധ്യത കണക്കിലെടുത്ത് പ്രാദേശിക അതോറിറ്റികള്‍ പുറപ്പെടുവിക്കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാനും എൻസിഎം അഭ്യര്‍ഥിച്ചു.