മലയാലപ്പുഴ: കാലുപൊട്ടി വ്രണവുമായി നോക്കാൻ ആളില്ലാതെ ഗജകേസരി പട്ടം സ്വന്തമാക്കിയ മലയാലപ്പുഴയുടെ മലയാലപ്പുഴ രാജൻ. 6 മാസത്തിൽ കൂടുതലായി മദപ്പാടിൽ നിൽക്കുന്ന രാജന്റെ കാലിലെ ചങ്ങലകൾ കൂട്ടി ഉരഞ്ഞു മുറിവുണ്ടായി.അതുപിന്നെ വ്രണവുമായി പൊട്ടി ഒളിക്കാൻ തുടങ്ങി.
അത് കഴുകി മരുന്ന് വെക്കാൻ ആണെങ്കിൽ ഒന്നാൻ പാപ്പാൻ ഇല്ല. എന്നാൽ രണ്ടാം പാപ്പാനെ രാജൻ അടുത്തേക്ക് അടുപ്പിക്കുകയും ഇല്ല.മുതുകുളം മനീഷാണ് ഒന്നാൻ പാപ്പാൻ എന്നാൽ ഏതാനും ചില ദിവസങ്ങൾക്കു മുൻപ് മനീഷിനെ ദൈവസം ദൈവസം ബോർഡ് സസ്പെൻഡ് ചെയ്യുത്. ആനക്ക് തീറ്റക്കായി ഓലമടലും പനംപട്ടയും വാങ്ങിയതിന്റെ ബിൽ മാറി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ആണ് സസ്പെൻഷൻ.
ആനക്ക് ജീവിതം പകുത്ത് നൽകിയ ഒന്നാം പാപ്പാൻ മനീഷിനെ രാജന് കൂടുതൽ പ്രിയമാണ്. മോനെ രാജ എന്ന് മനീഷ് വിളിച്ചാൽ രാജൻ തല കുലുക്കും അത്രക്കും ആത്മബദ്ധമായിരിന്നു അവർ രണ്ടുപേരും.ഒന്നാം പാപ്പാനെ കാണാതായതോടെ രണ്ടാം പാപ്പാൻ വിനയനെ രാജൻ അടുത്ത് അടുപ്പിക്കില്ല.ആനയുടെ ആരോഗ്യ സ്ഥിസ്തി പരിഗണിച്ചു മനീഷിന്റെ സസ്പെൻഷൻ മാറ്റി നൽകണം എന്ന് വെറ്റിനറി ഡോക്ടർ ദേവസം ബോർഡിന് കാത്തു നല്കയിട്ടുണ്ട്