സിനിമയിലെത്തുന്നതിന് മുന്‍പ് താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്.
സിനിമയിലെത്തുന്നതിന് മുന്‍പ് താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്.
ചൊവ്വാഴ്ചയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷൻ (ബിഎംടിസി) ഡിപ്പോയില്‍ അദ്ദേഹം എത്തിയത്.
ഡിപ്പോയിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരുമായി വിശേഷങ്ങള്‍ പങ്കിട്ട അദ്ദേഹം ഒരുമിച്ച് ഫൊട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. ഹിമാലയന്‍ സന്ദര്‍ശനത്തിന് ശേഷം അടുത്തിടെയാണ് രജനികാന്ത് നാട്ടില്‍ തിരിച്ചെത്തിയത്.
ബെംഗളൂരുവില്‍ ജനിച്ച രജനികാന്ത് സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബസ് കണ്ടക്ടറായും അതിനും മുന്‍പ് മറ്റ് പല ജോലികളും ചെയ്തിട്ടുണ്ട്. സ്റ്റൈല്‍ മന്നനായ രജനികാന്തിന്‍റെ ടിക്കറ്റ് കീറുന്ന ശൈലിയായിരുന്നു യാത്രക്കാര്‍ക്ക് ഏറെ പ്രിയ്യപ്പെട്ടത്. അവരില്‍ പലരും ഒരു നടനാകുന്നതിനെ കുറിച്ച് അന്ന് അദ്ദേഹത്തിനോട് ചോദിക്കാറുണ്ടായിരുന്നു.
പിന്നീട് നിരവധി സ്റ്റേജ് നാടകങ്ങളിലും രജനീകാന്ത് അഭിനയിക്കാന്‍ ആരംഭിച്ചു. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതിന് ശേഷം ഒരു സ്റ്റേജ് നാടകത്തില്‍ അഭിനയിക്കുമ്ബോഴാണ് സംവിധായകൻ കെ ബാലചന്ദര്‍ രജനീകാന്തിനെ ശ്രദ്ധിക്കുന്നത്. പിന്നീട് 1975 ലെ അദ്ദേഹത്തിന്‍റെ തന്നെ തമിഴ് ചിത്രം അപൂര്‍വ രാഗങ്ങളിലൂടെ രജനീകാന്ത് വെള്ളിത്തിരയിലെത്തി.
നിലവില്‍ രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രം ‘ജയിലര്‍’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ലോകമെമ്ബാടുമായി ₹600 കോടിയിലധികം ചിത്രം നേടിക്കഴിഞ്ഞു. 250 കോടി ബജറ്റില്‍ നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം കോളിവുഡില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.
ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, തമന്ന തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനിയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ജയിലറിന് സ്വന്തമാണ്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മാണം.