ഇന്ത്യൻ സിനിമയില്‍ പുതു ചരിത്രം സൃഷ്ടിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്.
ഇന്ത്യൻ സിനിമയില്‍ പുതു ചരിത്രം സൃഷ്ടിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. 200 കോടി കവിഞ്ഞ താരമൂല്യത്തില്‍ രജനികാന്ത് ഇന്ത്യൻ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി.
രജനികാന്ത് നായകനായ ജയിലര്‍ സിനിമയും ഒപ്പം പുതു ചരിത്രം കുറിക്കുന്നു. ബോക്സ് ഓഫീസില്‍ 600 കോടിക്ക് അടുത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് ജയിലര്‍. ആഗോളതലത്തില്‍ 600 കോടി നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാവാനുള്ള ഒരുക്കത്തിലാണ്. തമിഴ് നാട്ടില്‍ നിന്നുമാത്രം 220 കോടി മുകളില്‍ ഗ്രോസ് നേടി.
മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചരിത്ര സിനിമയായ പൊന്നിയിൻ സെല്‍വൻ 1 മറികടന്നു കുതിക്കാൻ ഒരുങ്ങുകയാണ് ജയിലര്‍. സണ്‍ പിക്ചേഴ്സിന് ഏറ്റവും ലാഭം കൊടുത്ത ചിത്രമായി ജയിലര്‍ മാറുന്നു. 110 കോടി രൂപയാണ് ജയിലറില്‍ അഭിനയിച്ചതിന് രജനികാന്തിന്റെ പ്രതിഫലം. ലാഭവിഹിതമായ നൂറുകോടിയും നല്‍കി.
ഒന്നരകോടിയുടെ ആഡംബര കാറും ലഭിച്ചു. രജനി വാങ്ങിയ പ്രതിഫലത്തിന്റെ കണക്ക് നോക്കുമ്ബോള്‍ 210 കോടിക്കുമുകളിലാണ്. ഇന്ത്യൻ സിനിമയില്‍ തന്നെ ഒരു ചിത്രത്തിന് ഏറ്റവും വലിയ തുക പ്രതിഫലമായി നേടുന്ന താരം എന്ന നേട്ടവും രജനികാന്തിന് സ്വന്തം. രണ്ടാം സ്ഥാനത്ത് ഷാരൂഖ് ഖാൻ ആണ്. 100 – 200 കോടിയാണ് ഷാരൂഖിന്റെ പ്രതിഫലം. മൂന്നാം സ്ഥാനത്ത് ആമിര്‍ഖാനും. 100 – 175 കോടിയാണ് ആമിര്‍ഖാന്റെ പ്രതിഫലം.