വി ഡി സവര്‍ക്കര്‍ ഉന്നതനായ ദേശീയവാദിയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ മാപ്പ് പറഞ്ഞത്. സവര്‍ക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. ഉദയ് മഹുര്‍ക്കര്‍, ചിരായു പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘വീര്‍ സവര്‍ക്കര്‍-ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍’ (വീര്‍ സവര്‍ക്കര്‍-വിഭജനം തടയാന്‍ കഴിയുമായിരുന്ന മനുഷ്യന്‍) എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
“മോചനത്തിനായി പതിവ് നടപടിക്രമം എന്ന നിലയില്‍ എല്ലാ തടവുകാരും മാപ്പപേക്ഷ നല്‍കുമായിരുന്നു. പലരും ബ്രിട്ടീഷ് സര്‍ക്കാരിനു മാപ്പപേക്ഷ നല്‍കി. രണ്ടുവട്ടം അറസ്റ്റ് ചെയ്തിട്ടും സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയിരുന്നില്ല. മഹാത്മാ ഗാന്ധിയാണ് മാപ്പപേക്ഷ നല്‍കാന്‍ സവര്‍ക്കറോട് നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് അദ്ദേഹം അപേക്ഷ നല്‍കിയത്” -രാജ്നാഥ് വ്യക്തമാക്കി