രാജ്യസഭ നിയന്ത്രിച്ച്‌ ഫാങ്നോണ്‍ കൊന്യാക്

July 26, 2023
65
Views

ഇന്നലെ രാജ്യസഭ നിയന്ത്രിച്ചത് നാഗാലാൻഡില്‍ നിന്നുള്ള ആദ്യ വനിതാ എംപിയായ ഫാങ്നോണ്‍ കൊന്യാക്.

ന്യൂഡല്‍ഹി: ഇന്നലെ രാജ്യസഭ നിയന്ത്രിച്ചത് നാഗാലാൻഡില്‍ നിന്നുള്ള ആദ്യ വനിതാ എംപിയായ ഫാങ്നോണ്‍ കൊന്യാക്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് എംപി ഫാങ്നോണ്‍ കൊന്യാക് രാജ്യസഭ നിയന്ത്രിച്ചത്.

നാഗാലാൻഡില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും സംസ്ഥാന അസംബ്ലിയിലേക്കോ തിരഞ്ഞെടുക്കപ്പെട്ട നാഗലാന്ഡില്‍ നിന്നുള്ള രണ്ടാമത്തെ വനിതയുമാണ് ഫാങ്നോണ്‍ കൊന്യാക്. ഉപാദ്ധ്യക്ഷന്മാരുടെ പാനലില്‍ വനിതകള്‍ക്ക് തുല്യ പ്രതിനിത്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഫാങ്നോണ്‍ കൊന്യാക് തിരഞ്ഞെടുക്കപ്പെട്ടത്.

രാജ്യസഭാ ചെയര്‍മാൻ ജഗ്ദീപ് ധൻഖര്‍ കഴിഞ്ഞയാഴ്ച കൊന്യാക്കിനെയും മറ്റ് മൂന്ന് വനിതാ അംഗങ്ങളയെും ഉപാദ്ധ്യക്ഷന്മാരുടെ പാനലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. മൊത്തം ഇപാദ്ധ്യക്ഷന്മാരുടെ 50 ശതമാനമാണ് ഇത്. ബിജെപിയുടെ പി.ടി ഉഷ, എൻസിപിയുട ഫൗസിയ ഖാൻ, ബിജെഡിയുടെ സുലത ദിയോ എന്നിവരാണ് മറ്റ് മൂന്നുപേര്‍. ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരിക സമിതി, നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയൻ വികസന മന്ത്രാലയത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി, വനിതാ ശാക്തീകരണ സമിതി, ഹൗസ് കമ്മിറ്റി, ഷില്ലോങ്ങിലെ നോര്‍ത്ത്-ഈസ്റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആൻഡ് മെഡിക്കല്‍ സയൻസസിന്റെ ഗവേണിംഗ് കൗണ്‍സില്‍ അംഗം എന്നിവയിലും കൊന്യാക് അംഗമാണ്്.

ഇന്ന് രാജ്യസഭയെ നിയന്ത്രിക്കാൻ സാധിച്ചതില്‍ അതീയായ സന്തോഷമുണ്ടെന്നും 2022-ലെ പട്ടികവര്‍ഗ ബില്‍ – അഞ്ചാം ഭേദഗതി സഭ പാസാക്കിയപ്പോള്‍ പ്രവര്‍ത്തിച്ചതില്‍ സന്തോഷമുണ്ടെന്നും കൊന്യാക് ട്വീറ്റില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ ഇന്ന് സ്ത്രീകള്‍ക്ക് രാഷ്‌ട്രീയത്തിലും നേതൃത്വത്തിലും അര്‍ഹമായ ബഹുമാനവും ഇടവും ലഭിക്കുന്നുണ്ടെന്ന് കൊന്യാക് പറഞ്ഞു. രാജ്യസഭ ചെയര്‍മാൻ ജഗ്ദീപ് ധൻകറിന് നന്ദി രേഖപ്പെടുത്തുന്നതായും കൊന്യാക് ട്വിറ്റില്‍ കൂട്ടിച്ചേര്‍ത്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *