സൈനിക നിർമ്മാണ പദ്ധതികൾ വേഗത്തിലാക്കാൻ ഡിജിറ്റൽ സംവിധാനം

October 20, 2021
292
Views

ന്യൂ ഡെൽഹി: മിലിട്ടറി എഞ്ചിനീയറിം​ഗ് സർവ്വീസുകൾക്കായി തയ്യാറാക്കിയ വെബ് അധിഷ്ഠിത പ്രൊജക്റ്റ് മോണിറ്ററിം​ഗ് പോർട്ടൽ മന്ത്രി രാജ്നാഥ് സിം​ഗ് ഇന്ന് ഡെൽഹിയിൽ പുറത്തിറക്കി.

ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫർമാറ്റിക്സ് വികസിപ്പിച്ചെടുത്ത പോർട്ടൽ കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ മിഷന്റെ മേൽനോട്ടത്തിലും നിർദ്ദേശത്തിലുമായി പൂർത്തിയാക്കിയിരിക്കുന്നത്. സൈനിക നിർമ്മാണ പദ്ധതികൾക്ക് വേണ്ടിയുള്ള ആദ്യത്തെ ഏകീകൃത പോർട്ടലാണിത്. പദ്ധതികളുടെ ആരംഭം മുതൽ പൂർത്തീകരണം വരെ തത്സമയം നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും.

മിലിട്ടറി എഞ്ചിനീയറിം​ഗ് സർവ്വീസിൽ മാത്രമല്ല, സായുധ സേനയിലെ എല്ലാ അം​ഗങ്ങൾക്കും പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും സാധിക്കും. മിലിട്ടറി എഞ്ചിനീയറിം​ഗ് സർവ്വീസിന്റെ നിരവധി സംരംഭങ്ങളിൽ ഒന്നാണിത്.

സൈനിക നിർമ്മാണ പദ്ധതികൾ നിരീക്ഷിക്കുന്നതിന് വേണ്ടിയുള്ള ഈ സംരംഭത്തെ മന്ത്രി രാജ്നാഥ് സിം​ഗ് അഭിനന്ദിച്ചു. സൈന്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കാര്യക്ഷമതയും സുതാര്യതയും വർ​ദ്ധിപ്പിക്കുന്നതിനുള്ള മറ്റ് പദ്ധതികളും മിലിട്ടറി എ‍ഞ്ചിനീയറിം​ഗ് സർവ്വീസ് തയ്യാറാക്കുന്നുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *