പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ വിറ്റ ദമ്ബതികള്‍ അറസ്റ്റില്‍.
കൊല്ലം: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ വിറ്റ ദമ്ബതികള്‍ അറസ്റ്റില്‍.
കുളത്തൂപ്പുഴ കാഞ്ഞിരോട്ട് കുന്നുംപുറത്ത് വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതു സ്വീറ്റിയെന്നു പോലീസ്.
പത്താംക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണു പിന്നീട് വാടകവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ ഭാര്യയുടെ സഹായത്തോടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. മുന്‍കൂര്‍പണം നല്കുന്ന ആവശ്യക്കാര്‍ക്ക് ഇന്‍സ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ അയച്ചുനല്‍കി. ഇതിനായി പ്രത്യേക അക്കൗണ്ടും തുടങ്ങിയിരുന്നു. ഫോട്ടോയ്ക്ക് 50-500 രൂപയും വീഡിയോയ്ക്ക് 1500 രൂപവരെയുമാണ് ഈടാക്കിയിരുന്നത്.കഴിഞ്ഞ വര്‍ഷമാണു വിഷ്ണു ഇന്‍സ്റ്റഗ്രാം മുഖേന പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട്, 2022 ജൂലൈയില്‍ ചെങ്ങന്നൂര്‍ സ്വദേശിയായ സ്വീറ്റിയെ വിവാഹം കഴിച്ചു. അതിനുശേഷവും പെണ്‍കുട്ടിയുമായുള്ള അടുപ്പം തുടര്‍ന്നു. ഭാര്യയുമൊത്ത് പെണ്‍കുട്ടിയുടെ വീടിനടുത്ത് വാടകയ്ക്കു താമസം തുടങ്ങി. ട്യൂഷന്റെ പേരില്‍ ഈ വാടകവീട്ടിലെത്തിച്ചാണു വിഷ്ണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.
കുളത്തൂപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബി. അനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ബാലസുബ്രഹ്മണ്യന്, ഷാജഹാന്, എ.എസ്.ഐ. വിനോദ്കുമാര്‍, സീനിയര്‍ സി.പി.ഒ. സുജിത്ത്, സി.പി.ഒമാരായ രതീഷ്, അജിന എന്നിവരുള്‍പ്പെട്ട സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.