മുന്‍ഗണനാക്രമത്തില്‍ റേഷന്‍കാര്‍ഡ് നല്‍കുന്നത് വഴി അര്‍ഹതപ്പെട്ടവര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
മുന്‍ഗണനാക്രമത്തില്‍ റേഷന്‍കാര്‍ഡ് നല്‍കുന്നത് വഴി അര്‍ഹതപ്പെട്ടവര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
അടൂര്‍ താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാറേഷന്‍ കാര്‍ഡ് വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗങ്ങളില്‍ അര്‍ഹതപെട്ടവരെ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. നവകേരളസദസ്സിലും ഓണ്‍ലൈനായും ലഭിച്ച അപേക്ഷകളില്‍ നിന്നാണ് റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്.
ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, കടമ്ബനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, അടൂര്‍ താലൂക്ക് സപ്ലെ ഓഫീസര്‍ ആര്‍. രാജീവ്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ലിസി, ഗുണഭോക്താക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.