അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷൻ കാര്‍ഡ് നല്‍കണം

March 20, 2024
0
Views

കേന്ദ്രസർക്കാരിന്റെ ഇ-ശ്രം പോർട്ടലില്‍ രജിസ്റ്റർ ചെയ്‌ത എട്ടു കോടിയില്‍പ്പരം അന്യസംസ്ഥാന – അസംഘടിത തൊഴിലാളികള്‍ക്ക് റേഷൻ കാർഡ് ലഭ്യമാക്കണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം.

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്റെ ഇ-ശ്രം പോർട്ടലില്‍ രജിസ്റ്റർ ചെയ്‌ത എട്ടു കോടിയില്‍പ്പരം അന്യസംസ്ഥാന – അസംഘടിത തൊഴിലാളികള്‍ക്ക് റേഷൻ കാർഡ് ലഭ്യമാക്കണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം.

രണ്ടുമാസത്തിനകം റേഷൻ കാർഡുകള്‍ നല്‍കാൻ സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലി അദ്ധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു. റേഷൻ കാർഡ് ഇല്ലാത്തതിനാല്‍ അന്യസംസ്ഥാന – അസംഘടിത തൊഴിലാളികള്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന ഹർജിയിലാണ് നിർദ്ദേശം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *