തിരുവനന്തപുരം: മേയിലെ റേഷൻ വിതരണം തുടങ്ങി ഒരാഴ്ച പിന്നിട്ടും പല ജില്ലകളിലെയും കടകളില്‍ സാധനങ്ങള്‍ എത്തിയില്ല.
ഈ മാസം 20ന് അകം സാധനങ്ങള്‍ കടകളില്‍ എത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ട്രാൻസ്പോർട്ട് കരാറുകാരുടെ മെല്ലെപ്പോക്കാണ് കാരണമെന്ന് റേഷൻ വ്യാപാരികള്‍ ആരോപിക്കുന്നു.
അതേസമയം ഏപ്രില്‍ മാസത്തെ വേതനം ഇനിയും നല്‍കാത്തതിലും വ്യാപാരികള്‍ക്കു പരാതിയുണ്ട്. ജൂണില്‍ സ്കൂള്‍ തുറക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ വാങ്ങാൻ സാമ്ബത്തിക ചെലവുകള്‍ വർധിക്കുന്നതു കണക്കിലെടുത്ത് വേതനം ഉടൻ വിതരണം ചെയ്യണമെന്നാണ് ആവശ്യം. വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.