രാജ്യത്തെ 5 സഹകരണ ബാങ്കുകള്‍ക്ക് ലക്ഷങ്ങള്‍ പിഴയിട്ട് ആര്‍ബിഐ

December 16, 2023
42
Views

രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്കെതിരെ വീണ്ടും നടപടി കടുപ്പിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്കെതിരെ വീണ്ടും നടപടി കടുപ്പിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ രാജ്യത്തെ 5 സഹകരണ ബാങ്കുകള്‍ക്കാണ് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്.

റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇന്ദാപൂര്‍ അര്‍ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനകല്യാണ്‍ സാഹകാരി ബാങ്ക് ലിമിറ്റഡ്, ദി പാടാൻ അര്‍ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ മര്‍ച്ചൻസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പൂനെ മുൻസിപ്പല്‍ കോര്‍പ്പറേഷൻ സെര്‍വെന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകള്‍ക്കാണ് ആര്‍ബിഐ പിഴ ചുമത്തിയിട്ടുള്ളത്.

ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പരിപാലനം, വരുമാനം, അസറ്റ്, പ്രൊവിഷനിംഗ് എന്നിങ്ങനെയുളള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ തുടര്‍ന്ന് 5 ലക്ഷം രൂപയാണ് ഇന്ദാപൂര്‍ അര്‍ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് പിഴ ചുമത്തിയിട്ടുള്ളത്. സിആര്‍ഐഎല്‍സിയുമായുള്ള പാലിക്കാത്തതിനാല്‍ ജനകല്യാണ്‍ സഹകരണ ബാങ്കിന് 5 ലക്ഷം രൂപയും പിഴയിട്ടു.പൂനെ മര്‍ച്ചൻസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയാണ് ആര്‍ബിഐ പിഴ ചുമത്തിയത്. നിക്ഷേപവുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുടെ വാര്‍ഷിക അവലോകനം നടത്താത്തതിനെ തുടര്‍ന്ന് പൂനെ മുൻസിപ്പല്‍ കോര്‍പ്പറേഷൻ സെര്‍വെന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയാണ് ചുമത്തിയിട്ടുളളത്.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *