ആര്‍.സി.ക്കും ഡ്രൈവിങ് ലൈസന്‍സിനും അച്ചടിക്കൂലിയും തപാല്‍ചെലവും നല്‍കിയവര്‍ ഇത് കൈപ്പറ്റാന്‍ ആര്‍.ടി ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടിവരും.
ആര്‍.സി.ക്കും ഡ്രൈവിങ് ലൈസന്‍സിനും അച്ചടിക്കൂലിയും തപാല്‍ചെലവും നല്‍കിയവര്‍ ഇത് കൈപ്പറ്റാന്‍ ആര്‍.ടി ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടിവരും.
10 ലക്ഷം കാര്‍ഡുകളാണ് വിതരണം ചെയ്യാനുള്ളത്. ഇതിനുള്ള സജ്ജീകരണമോ ജീവനക്കാരോ ആര്‍.ടി. ഓഫീസുകളിലില്ല. തപാല്‍വകുപ്പിന് രണ്ടുകോടി രൂപ കുടിശ്ശികയുള്ളതിനത്തുടര്‍ന്നാണ് രേഖകള്‍ നേരിട്ട് നല്‍കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചത്.
.
കാര്‍ഡിന് 200 രൂപയും തപാല്‍ചെലവായി 45 രൂപയും വാങ്ങുന്നുണ്ട്. ഇതില്‍ 60 രൂപ കാര്‍ഡ് തയ്യാറാക്കുന്നതിനും 41 രൂപ തപാലിനും നല്‍കണം. ബാക്കി തുക സര്‍ക്കാരിന് ലഭിക്കും. അപേക്ഷകര്‍ നല്‍കുന്ന തുക നേരിട്ട് ട്രഷറിയിലേക്കാണ് പോകുന്നത്. ചെലവാകുന്ന തുക പിന്നീട് മോട്ടോര്‍വാഹനവകുപ്പിന് അനുവദിക്കും. ഇതിലെ കാലതാമസമാണ് പദ്ധതി താറുമാറാക്കിയത്.
തപാല്‍, അച്ചടി ചെലവുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രത്യേകം അക്കൗണ്ടിലേക്ക് വാങ്ങിയാല്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. എന്നാല്‍, അപേക്ഷകരില്‍നിന്ന് വാങ്ങുന്ന തുക പൂര്‍ണമായും ട്രഷറി അക്കൗണ്ടിലേക്ക് സ്വീകരിക്കണമെന്ന് ധനവകുപ്പ് ശഠിച്ചതോടെയാണ് നിലവിലെ പ്രതിസന്ധിയുണ്ടായത്.