മൂന്ന് പേരുടെ മരണം, സോണിക്ക് ഉണ്ടായിരുന്നത് വലിയ കടബാധ്യത; വിഷാദ രോഗം ബാധിച്ച് സോണി ചികിത്സ തേടിയിരുന്നു

January 9, 2022
211
Views

പത്തനംതിട്ട: കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. സോണിക്ക് ഉണ്ടായിരുന്നത് വലിയ കടബാധ്യതയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ബന്ധുക്കൾ. സോണി വിദേശത്തായിരുന്നു. അടുത്ത കാലത്താണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഒരു അപകടം സംഭവിച്ചാണ് നാട്ടിലെത്തിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോണിയുടെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചിരുന്നു. പിന്നാലെയാണ് സോണിയും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ബന്ധുക്കൾ പറയുന്നത്. വിഷാദ രോഗം ബാധിച്ച് സോണി ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സോണിയേയും കുടുംബത്തേയും കുറിച്ച് ഒരു വിവരവുമില്ലാതിരുന്നതോടെ ബന്ധു വീട്ടിൽ അന്വേഷിച്ച് എത്തുകയായിരുന്നു.

അപ്പോഴാണ് മൂന്നു പേരെയും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. വെള്ളിയാഴ്ച ഭാര്യയെയും കുഞ്ഞിനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി വിഷം കഴിച്ചെന്നാണ് നിഗമനം. പൊലീസ് എത്തി പരിശോധന തുടങ്ങി.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *