ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചതോടെ മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് മുഹമ്മദ് ഷമി.
ന്യഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചതോടെ മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്ത ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് ഷമി കൈവരിച്ചത്. ഒന്നാമതുള്ള കപില്‍ ദേവിനെ മറികടക്കാന്‍ ഷമിക്ക് വേണ്ടത് ഒന്‍പത് വിക്കറ്റുകള്‍ മാത്രമാണ്.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ 51 റണ്‍സ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. മത്സരത്തിലെ മികച്ച പ്രകടനം ഷമിയെ കളിയിലെ താരവുമാക്കി. ഓസ്‌ട്രേലിയക്കെതിരെ 23 മത്സരങ്ങളില്‍ നിന്നാണ് ഷമി 37 വിക്കറ്റുകള്‍ വീഴ്ത്തിയത്. 21 മത്സരത്തില്‍ നിന്നായിരുന്നു അഗാര്‍ക്കറുടെ 36 വിക്കറ്റ് നേട്ടം. ഈ നേട്ടത്തില്‍ ഒന്നാമതുള്ള കപില്‍ ദേവ് 41 മത്സരങ്ങളില്‍ നിന്നാണ് 45 വിക്കറ്റുകള്‍ വീഴ്ത്തിയത്. ജവഗല്‍ ശ്രീനാഥും ഹര്‍ഭജന്‍ സിങ്ങുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഓസ്‌ട്രേലിയക്കെതിരായ ബൗളിങ്ങില്‍ മികച്ച മൂന്നാമത്തെ പ്രകടനമാണ് ഷമിയുടേത്. 1983ല്‍ 43 റണ്‍സിന് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചതാണ് ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് പ്രകടനം. ആദ്യവിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്ബരയില്‍ ഇന്ത്യ ലീഡ് നേടി.