ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ’ എന്നറിയപ്പെടുന്ന പാകിസ്താൻ പൗരൻ ഗുലാം ഷബീര്‍ (42) ജിദ്ദയില്‍ നിര്യാതനായി.
ജിദ്ദ: ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ’ എന്നറിയപ്പെടുന്ന പാകിസ്താൻ പൗരൻ ഗുലാം ഷബീര്‍ (42) ജിദ്ദയില്‍ നിര്യാതനായി.
ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്. ആരോഗ്യനില ഞായറാഴ്ച കൂടുതല്‍ വഷളാകുകയായിരുന്നു.
255 സെൻറിമീറ്റര്‍ ഉയരമുള്ള അദ്ദേഹം 2000 മുതല്‍ 2006 വരെ തുടര്‍ച്ചയായി ആറ് വര്‍ഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡിന് ഉടമയായിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയെ കൂടുതല്‍ ഇഷ്ടപ്പെട്ട ആളായിരുന്നു. താൻ സന്ദര്‍ശിച്ച 42 അറബ്, അറബേതര രാജ്യങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ രാജ്യമാണ് സൗദിയെന്നായിരുന്നു അദ്ദേഹത്തിെൻറ അഭിപ്രായം. ഇരുഹറമുകള്‍ കാരണം വലിയ സന്തോഷമാണ് തനിക്ക് സൗദിയില്‍ അനുഭവപ്പെടുന്നതെന്നും പറഞ്ഞിരുന്നു.
നല്ലൊരു ഫുട്ബാള്‍ ആരാധകനാണ്. സൗദി ലീഗിനെ ആവേശത്തോടെ പിന്തുടര്ന്നിരുന്നു. നിരവധി നേതാക്കളെയും ഭരണാധികാരികളെയും കണ്ടിട്ടുണ്ട്. ഗുലാം ശബീര്‍ 1980ല്‍ പാകിസ്താനിലാണ് ജനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ സെലിബ്രിറ്റിയായിരുന്നു. നിരവധി പ്രശസ്ത പരിപാടികളില്‍ പങ്കെടുത്തു. നിരവധിയാളുകള്‍ ഗുലാം ഷബീറിെൻറ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.