പെരിയാറിന് കുറുകെ നീന്തിക്കടന്ന ഏറ്റവും പ്രായ കുറഞ്ഞയാള്‍

January 6, 2024
40
Views

പെരിയാറിന് കുറുകെ നീന്തിക്കടന്ന് റെക്കോര്‍ഡിട്ട് അഞ്ച് വയസുകാരൻ.

എറണാകുളം: പെരിയാറിന് കുറുകെ നീന്തിക്കടന്ന് റെക്കോര്‍ഡിട്ട് അഞ്ച് വയസുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയിസാണ് പെരിയാര്‍ നദിക്ക് കുറുകെ നീന്തി റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഇതോടെ പെരിയാറിന് കുറുകെ നീന്തിയ എറ്റവും പ്രായം കുറഞ്ഞയാളായി മുഹമ്മദ് കയിസ് മാറിയിരിക്കുകയാണ്.

മണപ്പുറം മണ്ഡപം കടവില്‍ നിന്ന് ദേശം കടവിലേക്ക് 780 മീറ്ററാണ് മുഹമ്മദ് നീന്തിയത്. മൂന്ന് മാസത്തെ പരിശിലനത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. കഴിഞ്ഞവര്‍ഷം പെരിയാര്‍ നീന്തിക്കടന്ന സുധീര്‍-റിനുഷ ദമ്ബതികളുടെ മകനാണ് യുകെജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് കയിസ്.

14 വര്‍ഷമായി നീന്തല്‍ പരിശീലിപ്പിക്കുന്ന സജി വാളശേരിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് മുഹമ്മദിന്റെ മിന്നും പ്രകടനം. മുങ്ങി മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള തലമുറ നീന്തല്‍ അറിയുക എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ച്‌ കൊണ്ടായിരുന്നു പരിപാടി നടന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *