സംസ്ഥാനത്തെ ഹയര്‍ സെകന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം പേരും വിജയിച്ചു

July 28, 2021
112
Views

സംസ്ഥാനത്തെ സെകന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെകോര്‍ഡ് വിജയമാണ് ഇത്തവണ. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇതുവരെയുള്ള കണക്കിലെ എറ്റവും ഉയര്‍ന്ന വിജയം.

സയന്‍സ് വിദ്യാര്‍ഥികളില്‍ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസില്‍ 80.34 ശതമാനമാണ് വിജയം. കൊമേഴ്സില്‍ 89.13 ശതമാനവും, കലാമണ്ഡലത്തില്‍ 89.33 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

സര്‍കാര്‍ സ്കൂളുകളില്‍ 85.02 ശതമാനം വിദ്യാര്‍ഥികളും ജയിച്ചപ്പോള്‍ എയ്ഡഡ് സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അണ്‍ എയ്ഡഡ് സ്കൂളില്‍ 87.67 ശതമാനമാണ് വിജയം. സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സര്‍കാര്‍ സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.

എറണാകുളം ജില്ലയിലാണ് എറ്റവും ഉയര്‍ന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാര്‍ഥികള്‍ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *