രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്ബനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്ബനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു.
ഹുറണ്‍ ഇന്ത്യയുടെ 2022 ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 പട്ടികപ്രകാരമാണിത്. ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസസും (ടിസിഎസ്), എച്ച്‌ഡിഎഫ്‌സി ബാങ്കും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
16.4 ലക്ഷം കോടി രൂപ വിപണി മൂല്യത്തോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഹുറുണ്‍ ഇന്ത്യ 500 പട്ടികയില്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന് . 11.8 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവും, മൂന്നാം സ്ഥാനത്തുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന് 9.4 ലക്ഷം കോടി വിപണി മൂല്യവുമാണുള്ളത്.
ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ, സ്വാകാര്യ ഉടമസ്ഥതയിലുള്ള 500 കമ്ബനികളുടെ പട്ടികയാണ് റാങ്ക് ചെയ്തിരിക്കുന്നത്. 16,297 കോടി രൂപ അടയ്‌ക്കുന്ന ഏറ്റവും ഉയര്‍ന്ന നികുതിദായകൻ കൂടിയാണ് റിലയൻസ്. കഴിഞ്ഞ ആറ് മാസത്തിനിടെ റിലയൻസിന്റെ മൂല്യം 5.1 ശതമാനം കുറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ടിസിഎസിന്റെ മൊത്തം മൂല്യം 0.7 ശതമാനവും എച്ച്‌ഡിഎഫ്‌സി ബാങ്ക് 12.9 ശതമാനവും വര്‍ധിച്ചു.
അദാനി ഗ്രൂപ്പിന്റെ എട്ട് കമ്ബനികളുടെ മൂല്യം 2023 ഏപ്രില്‍ വരെയുള്ള ആറ് മാസത്തിനുള്ളില്‍ പകുതിയിലേറെയായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അദാനി ടോട്ടല്‍ ഗ്യാസിന്റെ മൂല്യത്തിന്റെ 73.8 ശതമാനവും അദാനി ട്രാൻസ്മിഷൻ 69.2 ശതമാനവും നഷ്ടമായി, കൂടാതെ അദാനി ഗ്രീൻ എനര്‍ജി 54.7 ശതമാനവും കുറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 500 കമ്ബനികളുടെ മൊത്തം മൂല്യം 6.4 ശതമാനം കുറഞ്ഞതായും ഹുറൂണ്‍ റിപ്പോര്‍ട്ട് പരാമര്‍ശിച്ചു. റിപ്പോര്‍ട്ട് പ്രകാരം എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐടിസി, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോര്‍പ്പറേഷൻ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.