രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിന് ഇന്ന് തുടക്കമാകുന്നു.
ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിന് ഇന്ന് തുടക്കമാകുന്നു. ആദ്യ മത്സരത്തില്‍ കേരളം ഇന്ന് ഉത്തര്‍പ്രദേശിനെ നേരിടുന്നു.
ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടില്‍ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുന്നത്.
സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്. രോഹന് കുന്നുമ്മേല്‍ ആണ് വൈസ് ക്യാപ്റ്റന്‍. ബാറ്റിങ്ങിന് അനുകൂലമാണെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ ടോസ് നിര്‍ണായകമാണ്.
ഇന്ത്യന്‍ താരങ്ങളായ റിങ്കു സിങ്, കുല്‍ദീപ് യാദവ് എന്നിവവര്‍ അടങ്ങിയ ഉത്തര്‍പ്രദേശ് ടീം കരുത്തരാണ്. ഇരു ടീമുകളും ഇവിടെ രണ്ടുദിവസം തീവ്രപരിശീലനം പൂര്‍ത്തിയാക്കിയാണ് മത്സരത്തിനിറങ്ങുന്നത്.
2018-19 സീസണില്‍ സെമി ഫൈനലിലെത്തിയതാണ് രഞ്ജിയിലെ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017 ല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു. ആലപ്പുഴ ഇതാദ്യമായാണ് രഞ്ജി ട്രോഫി മത്സരത്തിന് വേദിയാവുന്നത്.