റിപ്പബ്ലിക് ദിനത്തില്‍ വയനാട്ടില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തും

January 20, 2024
26
Views

ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വയനാട് ജില്ലയില്‍ പതാക ഉയര്‍ത്തും.

ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വയനാട് ജില്ലയില്‍ പതാക ഉയര്‍ത്തും.

എസ് കെ എം ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 8.35 ന് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. 9 മണിക്ക് മന്ത്രി അഭിവാദ്യം സ്വീകരിച്ച്‌ റിപ്പബ്ലിക് ദിന സന്ദേശം കൈമാറും. ഇത്തവണ പരേഡില്‍ 26 പ്ലാറ്റൂണുകള്‍ പങ്കെടുക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, സ്‌കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പരിപാടിയുടെ പ്രാഥമിക ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. ജനുവരി 22, 23, തിയ്യതികളില്‍ റിഹേഴ്‌സല്‍ പരേഡും ജനുവരി 24ന് ഡ്രസ് റിഹേഴ്‌സല്‍ പരേഡും നടക്കും.
പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടികള്‍ നടക്കുക. കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീസര്‍ ആര്‍ സാബു, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *