അരിവില കുറഞ്ഞു; ജയ അരിക്ക് കിലോ 38 ആയി, മട്ടയരിക്ക് മൂന്നു രൂപ വരെ കുറഞ്ഞു

October 23, 2023
39
Views

അരി വില കുറഞ്ഞു.

തൃശ്ശൂര്‍: അരി വില കുറഞ്ഞു. ഗുണംകുറഞ്ഞ ജയ അരിക്ക് പെരുമ്ബാവൂരിലെ മൊത്തവ്യാപാര വിലയനുസരിച്ച്‌ കിലോഗ്രാമിന് 38 വരെയെത്തി.

ഉപഭോഗത്തില്‍ രണ്ടാംസ്ഥാനത്തുള്ള മട്ടയരിയുടെ വില മൂന്നുരൂപവരെ കുറഞ്ഞു. ജ്യോതി ഇനം വടിമട്ടയുടെ വില ഗുണനിലവാരമനുസരിച്ച്‌ 56ല്‍ നിന്ന് 49 മുതല്‍ 53 വരെയായി. ഉണ്ടമട്ടയുടെ 40 മുതല്‍ 46 വരെയില്‍ നിന്ന് വില 38 മുതല്‍ 43 വരെയായി. കുറുവ അരിയുടെ വില 45-ല്‍നിന്ന് 42 ആയി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ജയ അരിയും മട്ട അരിയുമാണ്.

ജയ അരി കേരളത്തിലേക്ക് വന്നിരുന്ന ആന്ധ്രാപ്രദേശില്‍ സര്‍ക്കാര്‍ നെല്ലുസംഭരണം തുടങ്ങിയതോടെ അവിടെ പൊതുവിപണിയില്‍ നെല്ലും അരിയും കിട്ടാതെയായി. കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും എത്തിയിരുന്ന ജ്യോതി അരി ശ്രീലങ്കയിലേക്ക് കയറ്റുമതി തുടങ്ങിയതോടെ അതും കിട്ടാതായി. ഇതോടെയാണ് മുമ്ബ് വിലയുയര്‍ന്നത്.

ഇപ്പോഴുണ്ടായ വില കുറവിനുപുറമേ അരിവില ഇനിയും കുറയുെമന്നാണ് വിപണികേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *