ഹെെറിച്ച്‌ തട്ടിയത് 1157 കോടി, HR കോയിൻ വഴി 1138 കോടിയുടെ ഇടപാട്; കണക്കുകള്‍ പുറത്തുവിട്ട് ഇ.ഡി.

January 27, 2024
13
Views

കൊച്ചി: ഹൈറിച്ച്‌ മണി ചെയിൻ തട്ടിപ്പിന്റെ കണക്കുകള്‍ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). തട്ടിപ്പിലൂടെ കമ്ബനി കൈവശപ്പെടുത്തിയത് 1157 കോടി രൂപയാണെന്നാണ് കണ്ടെത്തല്‍.

ഇ.ഡി. റെയ്ഡിന് മുമ്ബ് രക്ഷപ്പെട്ട ഹൈറിച്ച്‌ ഉടമകളായ പ്രതാപനും ശ്രീനയും നിലവില്‍ ഒളിവില്‍ തുടരുകയാണ്.

ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടു വീടുകള്‍, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളിള്‍ കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കമ്ബനി സമാഹരിച്ച പണത്തില്‍ 482 കോടി രൂപ ശേഖരിച്ചത് ക്രിപ്റ്റോ കറൻസി വഴിയാണ്. എച്ച്‌.ആർ. കോയിൻ ഇടപാട് വഴി 1138 കോടി രൂപ തട്ടിയിട്ടുണ്ട്. ഇരുവരും പണം വിദേശത്തേക്ക് കടത്തിയെന്ന സംശയവും ഇ.ഡി. അധികൃതർക്കുണ്ട്.

അതേസമയം, ഇ.ഡി. കേസില്‍ അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തില്‍ ഹൈറിച്ച്‌ ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവർക്കെതിരേ മുൻപും സമാന കേസുള്ള വിവരം കോടതിയെ ഇ.ഡി. അധികൃതർ അറിയിക്കും. 1630 കോടി രൂപയുടെ തട്ടിപ്പാണെന്നാണ് പോലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നത്. സംസ്ഥാന ജി.എസ്.ടി. വിഭാഗം ഹൈറിച്ച്‌ ഉടമകള്‍ 126 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് നേരത്തേത്തന്നെ റിപ്പോർട്ടു നല്‍കിയിരുന്നു.

പലചരക്ക് ഉത്പന്ന വില്‍പ്പനയുടെ മറവില്‍ മണി ചെയിൻ നടത്തുകയാണ് സ്ഥാപനം ചെയ്തിരുന്നത്. കേരളത്തില്‍ മാത്രം 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ഷോപ്പുകളുമുണ്ട്. ക്രിപ്റ്റോ കറൻസി ഇടപാട് ഉള്‍പ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങളും ഹൈറിച്ചിനുണ്ട്. വൻതുകയാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. വൻപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചുവെന്ന പരാതിയുമുണ്ട്.

ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചു കാട്ടാൻ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ അമ്ബതോളം ഐ.ഡികള്‍ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ആരോപണമുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *