കാൻസര്‍ ഉണ്ടാകാതെ കാക്കുന്ന സ്വാദിഷ്ടമായ ഒരു മരുന്നിതാ

December 16, 2023
14
Views

ധരാളം പോഷക ഗുണങ്ങള്‍ ഒന്നാണ് പീച്ചിങ്ങ.

ധരാളം പോഷക ഗുണങ്ങള്‍ ഒന്നാണ് പീച്ചിങ്ങ. പല നാട്ടിലും പല പേരുകളാണ് ഈ പച്ചക്കറിക്ക്. പൊട്ടിക്ക ,പീര്‍ക്കങ്കായ,താലോലിക്ക എന്നും ഇതിനെ പറയും.ഏതായാലും പേരില്‍ അല്ലല്ലോ കാര്യം ..ഗുണത്തില്‍ അല്ലെ ?

അപ്പോള്‍ ഈ പച്ചക്കറിയുടെ ഗുണങ്ങള്‍ അറിയാം …ഇരുമ്ബ് , മഗ്നീഷ്യം , സിങ്ക് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന പീര്‍ക്കങ്കായുടെ തൊലി ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന മെഴുക്കുവരിട്ടിയും , ഉപ്പേരിയുമൊക്കെ കാൻസര്‍ ഉണ്ടാകാതെ കാക്കുന്ന സ്വാദിഷ്ടമായ മരുന്നാണ്. പ്രത്യേകിച്ച്‌ ചെറുകുടലിനെ ബാധിക്കുന്ന കാൻസര്‍. നാരുകളുള്ള ഈ പച്ചക്കറി മലബന്ധം നീക്കുകയും, നല്ലശോധന സാധ്യമാക്കുകയും ചെയ്യുന്നു.

പീര്‍ക്കങ്കായുടെ അകക്കാമ്ബ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ തയിരില്‍ ചേര്‍ത്ത് സലാഡുണ്ടാക്കാം. പീര്‍ക്കങ്കായുടെ കാമ്ബിലുള്ള കരോട്ടിൻ, കാഴ്ച ശക്തിയ്ക്ക് തെളിച്ചം നല്‍കുന്നു. ഭക്ഷണത്തില്‍ ഈ പച്ചക്കറി ഉള്‍പ്പെടുത്തുന്നത് കണ്ണട വച്ച കുട്ടികളുടെ തലമുറയുണ്ടാകുന്നത് തടയാം.പീര്‍ക്കങ്കായുടെ കാമ്ബും, പനങ്കല്‍ക്കണ്ടവും ചെറുനാരങ്ങ നീരും ചേര്‍ത്ത് ജ്യൂസാക്കി കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഡയറ്റാണ്.

വാര്‍ദ്ധക്യത്തില്‍ ധാരളം ആളുകള്‍ മഗ്നേഷ്യം കുറവ് അനുഭവപ്പെട്ട് മനോ നില തെറ്റുന്ന അവസ്ഥ കാണാറുണ്ട്. ഇതിനെ പ്രതിരോധിക്കാൻ പീച്ചിങ്ങ നല്ലതാണ് .പീച്ചിങ്ങ ചെറുതായി അരിഞ്ഞ് ,കുതിര്‍ത്ത കടല പരിപ്പും, സാവള ഉള്ളി , പച്ച മുളക് ഇവ മാത്രം ചേര്‍ത്ത് മണ്‍ ചട്ടിയില്‍ വേവിച്ച്‌ കഴിക്കുന്നത് നല്ലതാണ് .മഞ്ഞള്‍ പൊടി അല്‍പ്പം ഇടം .മറ്റ് മസാല ഒന്നും തന്നെ ഇടരുത് .

പീച്ചിങ്ങയില്‍ നിന്നും ഇറങ്ങുന്ന വെള്ളത്തിലാണ് കടല പരുപ്പ് വേകണ്ടത് .പീച്ചിങ്ങ അലൂമനിയം , ഇരുമ്ബ് എന്നീ പാത്രത്തില്‍ പാചകം ചെയ്യരുത് .കാരണം മഗ്നേഷ്യം ധാരളം അടങ്ങിയിരിക്കുന്നതിനാല്‍ കറുത്ത് പോകും .പണ്ട് കാലത്ത് മൂത്ത പീച്ചിങ്ങ ദേഹം തേച്ച്‌ കുളിക്കാൻ ഉപയോഗിച്ചിരുന്നു. ഇന്നും ഉപയോഗിക്കുന്നവരുണ്ട്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *