ഋഷി സുനക് യുകെയില്‍ സിഗരറ്റ് നിരോധിച്ചേക്കും

September 23, 2023
33
Views

ഋഷി സുനക് യുകെയില്‍ സിഗരറ്റ് നിരോധിച്ചേക്കും

അടുത്ത തലമുറയെ സിഗരറ്റ് വാങ്ങുന്നതില്‍ നിന്ന് നിരോധിക്കുന്ന നടപടികള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പരിഗണിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദി ഗാര്‍ഡിയൻ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസിലാൻഡ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രഖ്യാപിച്ച നിയമങ്ങള്‍ക്ക് സമാനമായ പുകവലി വിരുദ്ധ നടപടികളാണ് സുനക് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 2009 ജനുവരി 1-നോ അതിനു ശേഷമോ ജനിച്ചവര്‍ക്ക് പുകയില വില്‍ക്കുന്നത് ന്യൂസിലാൻഡ് കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. 2025 ഓടെ ന്യൂസിലാൻഡിനെ പുകവലി വിമുക്തമാക്കുകയും ആരോഗ്യ സംവിധാനത്തിന് കോടിക്കണക്കിന് ഡോളര്‍ ലാഭിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
“2030-ഓടെ പുകവലി നിര്‍ത്താൻ കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കാൻ ഞങ്ങള്‍ ലക്ഷ്യമിടുന്നു. അതിനു വേണ്ടിയാണ് ഇതുവരെ പുകവലി നിരക്ക് കുറയ്ക്കാനുള്ള പല നടപടികളും ഞങ്ങള്‍ ഇതിനകം സ്വീകരിച്ചത്,” ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് റോയിട്ടേഴ്സിന് നല്‍കിയ ഇമെയില്‍ പ്രതികരണത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, ഡോ ജാവേദ് ഖാൻ്റെ നേതൃത്വത്തില്‍ ഒരു പ്രധാന അവലോകനം നടന്നിരുന്നു. ഈ നിര്‍ദ്ദേശം 2026-ഓടെ നടപ്പാക്കിയാല്‍, 15 വയസും അതില്‍ താഴെയും പ്രായമുള്ള ആര്‍ക്കും ഒരിക്കലും സിഗരറ്റ് വാങ്ങാൻ കഴിയില്ല.

അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് മുമ്ബ് ഗവണ്‍മെൻ്റിൻ്റെ ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു പുതിയ ഡ്രൈവിൻ്റെ ഭാഗമായിരിക്കും ഈ നടപടിയെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു.

ഏറ്റവും പുതിയ ഇപ്‌സോസ് വോട്ടെടുപ്പ് പ്രകാരം ലേബറിനേക്കാള്‍ 20 ശതമാനം പിന്നില്‍ നില്‍ക്കുന്ന കണ്‍സര്‍വേറ്റീവുകളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ ആശയങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതുന്നു.

ഇംഗ്ലണ്ടിലും വെയില്‍സിലും സിഗരറ്റും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18 ആണ്. കഴിഞ്ഞ ലേബര്‍ ഗവണ്‍മെൻ്റാണ് 2007-ല്‍ ഇത് 16 വയസ്സില്‍ നിന്ന് 18 ആയി ഉയര്‍ത്തിയത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *