‘റിയാദ് എയര്‍’ വിമാനം തിങ്കളാഴ്‌ച റിയാദ് നഗരത്തില്‍ ആദ്യമായി പറക്കും

June 11, 2023
30
Views

പുതിയ ദേശീയ വിമാനക്കമ്ബനിയായ ‘റിയാദ് എയര്‍’ വിമാനം തിങ്കളാഴ്ച തലസ്ഥാന നഗരിയില്‍ ആദ്യമായി പറക്കും.

ജിദ്ദ: പുതിയ ദേശീയ വിമാനക്കമ്ബനിയായ ‘റിയാദ് എയര്‍’ വിമാനം തിങ്കളാഴ്ച തലസ്ഥാന നഗരിയില്‍ ആദ്യമായി പറക്കും.

രാജ്യത്തിലെ ഈ ചരിത്ര നിമിഷം പങ്കിടാൻ റിയാദ് എയര്‍ കമ്ബനി അതിന്റെ ട്വിറ്റര്‍ എക്കൗണ്ടിലൂടെ പൗരന്മാരോട് ആഹ്വാനം ചെയ്തു. റിയാദ് എയര്‍ അതിന്റെ വ്യതിരിക്തമായ ഡിസൈൻ കൊണ്ട് മാതൃരാജ്യത്തിെൻറ ആകാശത്തെ അലങ്കരിക്കുന്ന നിമിഷങ്ങളായിരിക്കും ഇതെന്നും കമ്ബനി പറഞ്ഞു.

പുതിയ ദേശീയ വിമാനക്കമ്ബനിയുടെ വിമാനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുകയാണ് ആദ്യ പറക്കലിലൂടെ കമ്ബനി ഉദ്ദേശിക്കുന്നത്. വയലറ്റ് നിറത്തില്‍ അണിയിച്ചൊരുക്കിയ റിയാദ് എയര്‍ ആദ്യ വിമാനത്തിെൻറ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം കമ്ബനി പുറത്തുവിട്ടിരുന്നു.

കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊതു നിക്ഷേപ ഫണ്ടിന് കീഴില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് റിയാദ് എയര്‍ കമ്ബനി സ്ഥാപിതമായത്. വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നല്‍കുന്നതിനും രാജ്യത്തിന്റെ തന്ത്രപരമായ സ്ഥാനം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ വിമാന കമ്ബനി ആരംഭിച്ചിരിക്കുന്നത്.

റിയാദ് ആസ്ഥാനമായി ആരംഭിക്കുന്ന റിയാദ് എയര്‍ ലോകമെമ്ബാടുമുള്ള 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *