മെഡിക്കല്‍ കോളജില്‍ ചികിത്സയ്‍ക്കെത്തിയ രോഗിയുടെ പണവും തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടതായി പരാതി

February 13, 2024
19
Views

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ രോഗിയുടെ പണവും തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടതായി പരാതി.

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ രോഗിയുടെ പണവും തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടതായി പരാതി.

മലാപറമ്ബ് സ്വദേശി സുനില്‍ കുമാറിന്റെ 4,500 രൂപയും തിരിച്ചറിയല്‍ രേഖകളും എ.ടി.എം കാർഡുമാണ് ആശുപത്രിക്കുള്ളില്‍നിന്നു നഷ്ടപ്പെട്ടത്. വിവരാന്വേഷണത്തിനായി ആശുപത്രി സൂപ്രണ്ടിനടുത്ത് എത്തിയപ്പോള്‍ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.

ഫെബ്രുവരി നാലാം തിയതിയാണ് തലക്ക് മുറിവേറ്റതിനെ തുടർന്ന് സുനില്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അല്പസമയത്തിനുള്ളില്‍ അബോധാവസ്ഥയിലായ സുനിലിനെ സുഹൃത്തുക്കളെത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുനിലിന്റെ മൊബൈല്‍ ഫോണും പഴ്സും കണ്ണടയും പോക്കറ്റില്‍ ഉണ്ടായിരുന്ന മറ്റ് വസ്തുക്കളും ആശുപത്രി ജീവനക്കാർ എടുത്തുവച്ചിരുന്നു. ഇവ തിരിച്ചുവാങ്ങാനായി എത്തിയപ്പോഴാണ് പണവും രേഖകളും നഷ്ടപ്പെട്ടതായി മനസിലാകുന്നത്.

പണവും രേഖകളും നഷ്ടപ്പെട്ടതില്‍ ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി നല്‍കാൻ ശ്രമിച്ചപ്പോള്‍ ജീവനക്കാർ കഴുത്തില്‍പിടിച്ച്‌ തള്ളുകയും അസഭ്യം പറയുകയും ചെയ്‌തെന്നും സുനില്‍ കുമാർ ആരോപിക്കുന്നു. സംഭവത്തില്‍ സുനില്‍കുമാർ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *