മണ്ണാര്‍ക്കാട്ട് ATM കൗണ്ടറില്‍ മോഷണശ്രമം; ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം CCTV- യില്‍

February 27, 2024
14
Views

മണ്ണാർക്കാട് നഗരത്തിലെ എ.ടി.എം. കൗണ്ടറില്‍ മോഷണശ്രമം.

പാലക്കാട്: മണ്ണാർക്കാട് നഗരത്തിലെ എ.ടി.എം. കൗണ്ടറില്‍ മോഷണശ്രമം. ആശുപത്രിപ്പടി ജങ്ഷനിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയുടെ കെട്ടിടത്തോട് ചേർന്ന് പ്രവർത്തിക്കുന്ന എ.ടി.എം.

കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. പണമോ മറ്റ് വസ്തുക്കളോ അപഹരിക്കപ്പെട്ടിട്ടില്ല.

തിങ്കളാഴ്ച പുലർച്ചെ 3.45-നാണ് സംഭവം. കൗണ്ടറിലെ മെഷീനോട് ചേർന്നുള്ള കേബിളുകള്‍ വലിച്ചുമാറ്റിയ നിലയിലാണ്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഷർട്ടും മുണ്ടും ധരിച്ച മധ്യവയസ്കനാണ് ദൃശ്യത്തിലുള്ളത്.

രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാർ കൗണ്ടർ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പെട്ടത്. ശാഖാ മാനേജർ മണ്ണാർക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *